
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരുടെ ആദായനികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിൻറെ ഭാഗമായി കൊണ്ടുവന്ന ഭേദഗതി നിർദ്ദേശം കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്ന് കേരള നിയമസഭ. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുന്ന പ്രവാസി ആദായനികുതി അടക്കണമെന്നതാണ് നിർദ്ദേശം.
മുമ്പ് അത് 182 ദിവസമോ അതിൽ കൂടുതലോ ആയിരുന്നു. നികുതി വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദ്ദേശം കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോകുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രമേയം പറയുന്നു. പ്രവാസികള്‍ക്ക് കുടുംബത്തോടൊപ്പം വന്നു നാട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രമേയം പറയുന്നു. മന്ത്രി ഇ.പി.ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam