
ബിഗ് ടിക്കറ്റ് സീരീസ് 283-ൽ മലയാളി ഉൾപ്പെടെ അഞ്ച് പേർക്ക് 1 മില്യൺ ദിർഹംവീതം സമ്മാനം. ഇന്ത്യയിൽ നിന്നുള്ള മൂന്നു പേരും ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് 5 മില്യൺ ദിർഹം സമ്മാനത്തുക പങ്കിട്ടത്.
ഖത്തറിൽ കുടുംബസമേതം താമസിക്കുന്ന ദാസൻ കുഞ്ചുവാണ് വിജയിയായ മലയാളി. ഇറിഗേഷൻ എൻജിനീയറായ ഈ 43 വയസ്സുകാരൻ 12 വർഷമായി പ്രവാസിയാണ്.
മൂന്നു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് വ്യത്യസ്ത ഗ്രൂപ്പുകൾക്കൊപ്പമാണ് അദ്ദേഹം ഓരോ മാസവും ബിഗ് ടിക്കറ്റ് എടുക്കാറ്. പത്ത് പേരുടെ സംഘത്തോടൊപ്പം എടുത്ത ടിക്കറ്റിലാണ് സമ്മാനം ലഭിച്ചത്.
സമ്മാനം നേടി എന്നറിയിച്ചുള്ള ഫോൺകോൾ ആദ്യം വിശ്വസിക്കാനായില്ല, പിന്നീട് ഇമെയിൽ ലഭിച്ചപ്പോഴാണ് സ്ഥിരീകരിച്ചത് – ദാസൻ കുഞ്ചു പറയുന്നു.
സമ്മാനത്തുക സംഘത്തിലെ എല്ലാവർക്കും ഇടയിൽ പങ്കിടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സ്വന്തം പങ്ക് എന്തുചെയ്യുമെന്നതിൽ ഇനിയും ദാസൻ തീരുമാനമെടുത്തിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി ഭോപ്പാൽ സ്വദേശിയായ സന്തോഷ് കുമാറാണ്. യു.എ.ഇയിലാണ് 51 വയസ്സുകാരനായ അദ്ദേഹം താമസിക്കുന്നത്.
ജിമ്മിൽ വ്യായാമത്തിലായിരുന്ന സന്തോഷ് കുമാറിന് ഫോൺകോൾ എടുക്കാനായില്ല. പിന്നീട് മകളാണ് വാർത്ത യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചത്.
സമ്മാനത്തുക സ്ഥലം വാങ്ങാനും ദീർഘകാല സാമ്പത്തിക നിക്ഷേപത്തിനും ഉപയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ജെൻസി റൂബയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി. ജനുവരി എട്ടിന് വാങ്ങിയ 148955 നമ്പർ ടിക്കറ്റിലൂടെയാണ് അവർക്ക് സമ്മാനം ലഭിച്ചത്.
ബേക്കറി ജീവനക്കാരനായ ദുലൻ മയുരയാണ് ശ്രീലങ്കയിൽ നിന്നുള്ള വിജയി. ദുബായിലാണ് 29 വയസ്സുകാരനായ ദുലൻ ജീവിക്കുന്നത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്ന് ഇനിയും ദുലൻ തീരുമാനിച്ചിട്ടില്ല.
അൽ എയ്നിൽ ജീവിക്കുന്ന മുഹമ്മദ് അൽവാറുദ്ദീനാണ് ബംഗ്ലാദേശിൽ നിന്നുള്ള വിജയി. ഈ വിജയം ഞെട്ടിച്ചെന്നും തീരെ പ്രതീക്ഷിതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഫെബ്രുവരിയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് വാഗ്ദാനം. മാർച്ച് മൂന്നിന് ലൈവ് ഡ്രോ നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം.
ഫെബ്രുവരി 1 മുതൽ 24വരെ ബിഗ് വിൻ മത്സരത്തിലും പങ്കെടുക്കാം. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് അവസരം. മാർച്ച് മൂന്നിന് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണിത്. മാർച്ച് ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.
ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസും തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam