അച്ഛന്റെ സ്നേഹം: മകന്റെ ജനന തീയതി മലയാളിക്ക് നൽകിയത് എമിറേറ്റ്സ് ഡ്രോയുടെ ₹22 ലക്ഷം സമ്മാനം

Published : Jul 25, 2025, 06:37 PM ISTUpdated : Jul 31, 2025, 01:15 PM IST
emirates draw

Synopsis

മലയാളിയായ അഖിൽ കൃഷ്ണന്റെ സ്വപ്നങ്ങൾ സത്യമായ നിമിഷം

വിദേശത്ത് പ്രവാസജീവിതം നയിക്കുന്ന ഇന്ത്യക്കാർക്ക് ഓരോ ദിവസവും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല ജീവിതം എന്നതിനേക്കാൾ വലിയ ലക്ഷ്യമില്ല. ഉത്തരവാദിത്തങ്ങൾ, ത്യാഗങ്ങൾ, പ്രാർത്ഥനകൾ, ദീർഘസമയത്തെ ജോലി അവരുടെ ഒരു സാധാരണ ദിവസം ഇങ്ങനെ പോകുന്നു. മലയാളിയായ ഐ.ടി പ്രൊഫഷണൽ അഖിൽ കൃഷ്ണൻ ഇതുപോലൊരു ലക്ഷ്യത്തിന് പിന്നിലായിരുന്നു. 35 വയസ്സുകാരനായ അഖിൽ അവിചാരിതമായി പ്രതീക്ഷ കണ്ടെത്തി. ഇതിന് അഖിലിനെ സഹായിച്ചതാകട്ടെ ഒരു ടിക്കറ്റും.

കുടുംബത്തിനായി കഷ്ടപ്പെടുന്ന സൗദി അറേബ്യയിലെ മറ്റൊരു പ്രവാസിയായിരുന്നു അഖിൽ. സോഷ്യൽ മീഡിയയിൽ എമിറേറ്റ്സ് ഡ്രോയുടെ ഒരു പരസ്യം കണ്ടിടത്ത് നിന്നാണ് അഖിലിന്റെ മാറ്റങ്ങളുടെ യാത്ര തുടങ്ങിയത്. അഖിൽ ഉടൻ രജിസ്റ്റർ ചെയ്തു ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. മണിക്കൂറുകൾക്കുള്ളിൽ MEGA7, EASY6 ഗെയിമുകൾ കളിച്ചു. പിന്നാലെ ഒന്ന് സംഭവിച്ചു.

അഖിൽ തെരഞ്ഞെടുത്ത നമ്പറുകൾ അദ്ദേഹത്തിന്റെ മകന്റെ ജന്മദിനത്തിലെ അക്കങ്ങളും മൊബൈൽ നമ്പറിന്റെ അവസാന അക്കങ്ങളും ചേർന്നായിരുന്നു. ഡ്രോയിലെ ആറിൽ അഞ്ച് നമ്പറുകളും അഖിൽ മാച്ച് ചെയ്തു! അതായത് ഒരു അക്കം അകലം അഖിൽ സ്വന്തമാക്കുമായിരുന്നത് 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്! പക്ഷേ, ഇപ്പോഴും അഖിൽ മികച്ച സമ്മാനത്തോടെയാണ് ഗെയിം അവസാനിപ്പിച്ചത്. EASY6 ഗെയിമിലൂടെ അഖിൽ നേടിയത് 100,000 ദിർഹം. അതും രജിസ്റ്റർ ചെയ്ത ആദ്യ ദിവസത്തെ ആദ്യ ശ്രമത്തിൽ തന്നെ.

ചിലപ്പോൾ ഹൃദയം പറയുന്നത് വിധി കേൾക്കും എന്ന് തോന്നിപ്പോകുന്നു.

“ഇത് മഹനീയമായ ഒരു അനുഗ്രഹമാണമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു.” അഖിൽ വികാരാധീനനായി പറയുന്നു. “വീട്ടിൽ നിന്നും മാറി നിൽക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള ദൈവത്തിന്റെ വഴിയാകാം ഇത്.”

സമ്മാനത്തുക തനിക്കുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കാനാണ് അഖിലിന്റെ പദ്ധതി. കൂടാതെ നാട്ടിൽ സ്ഥലം വാങ്ങാനും ഉപയോഗിക്കും.

അഖിൽ മാത്രമല്ല പ്രതീക്ഷയുടെ വെളിച്ചം കണ്ടത്. എമിറേറ്റ്സ് ഡ്രോയിലൂടെ കഴിഞ്ഞ ആഴ്ച്ച മാത്രം മൊത്തം 2,300 കളിക്കാർ നേടിയത് മൊത്തം 307,340 ദിർഹമാണ്. പക്ഷേ, വിദേശത്ത് ജോലി ചെയ്യുന്ന ഒരുപാട് ഇന്ത്യക്കാരുടെ പ്രതീക്ഷകളുടെയും കുടുംബങ്ങളുടെ പ്രാർത്ഥനകളുടെയും പ്രതിനിധി എന്ന നിലയിൽ അഖിലിന്റെ കഥ കൂടുതൽ നമ്മളെ പ്രചോദിപ്പിക്കുന്നു.

പ്രതീക്ഷയുടെ മറ്റൊരു നായകൻ അജയ് ഒഗുലയാണ്. എമിറേറ്റ്സ് ഡ്രോയുടെ ആദ്യത്തെ മില്യണയർ. അദ്ദേഹവും തന്റെ ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം നേടി. അതും കടംവാങ്ങിയ തുകയ്ക്ക് എടുത്ത ടിക്കറ്റിലൂടെ.

ഒറ്റ തീരുമാനം കൊണ്ടാണ് ഈ ജീവിതങ്ങൾ മാറിയത്.

അടുത്തത് നിങ്ങളാണോ?

ജൂലൈ 25 മുതൽ 27വരെ emiratesdraw.com വഴി വമ്പൻ സമ്മാനങ്ങൾ നേടാം, നിങ്ങൾ ലോകത്ത് എവിടെയായിരുന്നാലും ഗെയിം കളിക്കാം. യു.പി.ഐ ഉപയോഗിച്ച് ടിക്കറ്റുകൾക്ക് പണം നൽകാം. ഒരു ടിക്കറ്റ് മതി, നിങ്ങളുടെ ഭാവി മാറാൻ.

മത്സരങ്ങളുടെ ഫലം അറിയാൻ പിന്തുടരാം @emiratesdraw

അന്താരാഷ്ട്ര കളിക്കാർക്ക് സഹായത്തിന് വിളിക്കാം +971 4 356 2424. Email: customersupport@emiratesdraw.com.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ