ബിഗ് ടിക്കറ്റിലൂടെ മലയാളി ബിസിനസ്സുകാരന് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്

Published : Jun 04, 2026, 01:26 PM IST
Big Ticket

Synopsis

കൃഷ്ണ കുമാറാണ് ഗ്രാൻഡ് പ്രൈസ് നേടിയത്. ബഹ്റൈനിലാണ് അദ്ദേഹം താമസിക്കുന്നത്.

ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി മലയാളി. ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസിക്കാണ് ലക്ഷ്വറി കാർ.

ബിസിനസ്സുകാരനായ കൃഷ്ണ കുമാറാണ് ഗ്രാൻഡ് പ്രൈസ് നേടിയത്. ബഹ്റൈനിലാണ് അദ്ദേഹം താമസിക്കുന്നത്. ഏഴു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്നു.

“കൊവിഡ് സമയത്താണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കും, ചിലപ്പോൾ തനിച്ചു. ഇത്തവണ തനിച്ചാണ് ബിഗ് ടിക്കറ്റ് എടുത്തത്.” - കൃഷ്ണ പറഞ്ഞു.

ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ കോൾ എടുക്കാൻ കഴിഞ്ഞില്ലെന്നാണ് കൃഷ്ണ പറയുന്നത്. പിന്നീട് വിജയിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശരിക്കും വിറയലായിരുന്നു. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ തെരഞ്ഞെടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്.

കുടുംബത്തോട് ആലോചിച്ച ശേഷം മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിൽ തീരുമാനമെടുക്കൂ എന്ന് കൃഷ്ണ വ്യക്തമാക്കി.

ഡ്രീം കാർ ഡ്രോയിൽ വിജയിച്ചത് ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി. റാനു മിയയാണ്. ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലിക്കാരനാണ് മിയ. റേഞ്ച് റോവർ വെലാർ കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 18 വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ് മിയ.

“അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ഗ്രാൻഡ് പ്രൈസ് ടിക്കറ്റുകൾ സുഹൃത്തുക്കൾക്കൊപ്പവും ഡ്രീം കാർ ടിക്കറ്റ് തനിച്ചുമാണ് എടുക്കാറ്. ഭാഗ്യം ഒടുവിൽ എന്റെ കൂടെയെത്തി. വളരെയധികം സന്തോഷം തോന്നുന്നു.” - അദ്ദേഹം പറഞ്ഞു.

കാർ സ്വീകരിക്കണോ അതോ സമ്മാനത്തുക പണമായി കൈപ്പറ്റണോ എന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് മിയ പറഞ്ഞു.

ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും.

വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.

ജൂണിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.

ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയിൽ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ടെർമിനൽ 1-ലേക്ക് ഇടിച്ചിറങ്ങി ഇറാന്‍റെ ഡ്രോൺ, നവീകരണം കഴിഞ്ഞ് രണ്ടാം നാൾ ആക്രമണം
ഗൾഫ് രാജ്യങ്ങളിൽ ആശങ്ക പടരുന്നു; കുവൈത്തിൽ ഇറാന്‍ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്