മഹ്സൂസിന്‍റെ ആദ്യ 'ഗ്യാരണ്ടീഡ്' മില്യണയര്‍ മലയാളി; 10 ലക്ഷം ദിര്‍ഹം സമ്മാനം

Published : Mar 15, 2023, 01:33 PM IST
മഹ്സൂസിന്‍റെ ആദ്യ 'ഗ്യാരണ്ടീഡ്' മില്യണയര്‍ മലയാളി; 10 ലക്ഷം ദിര്‍ഹം സമ്മാനം

Synopsis

പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി.

മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്.

പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി.

കഴിഞ്ഞ 14 വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുകയാണ് ദിപീഷ്. എന്നെങ്കിലും തനിക്ക് ഒരു അത്ഭുതം യു.എ.ഇ തരുമെന്ന് ദിപീഷിന് ഉറപ്പായിരുന്നു. അത് മഹ്സൂസിന്‍റെ രൂപത്തിൽ എത്തി.

"വളരെ സന്തോഷവാനാണ് ഞാൻ. ഇപ്പോഴും ഈ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. മുൻപ് മഹ്സൂസിൽ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്. ഇപ്പോഴും ഇത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. ഇതൊരു വലിയ അനുഗ്രമാണ്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു, ഈ അവസരത്തിനും എന്‍റെ കുടുംബത്തിന് നല്ലൊരു ഭാവി സമ്മാനിച്ചതിനും" - ദിപീഷ് പറയുന്നു.

ആഴ്ച്ച നറുക്കെടുപ്പുകളുടെ വിജയം സന്തോഷിപ്പിക്കുന്നുവെന്ന് മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററും ഈവിങ്സ് എൽ.എൽ.സി സി.ഇ.ഒയുമായ ഫരീദ് സാംജി പറഞ്ഞു. മഹ്സൂസിന്‍റെ സമ്മാന ഘടനയിൽ വരുത്തിയ ഏറ്റവും പുതിയ മാറ്റമാണ് ഗ്യാരണ്ടീഡ് മില്യണയര്‍. പുതിയ മാറ്റത്തിലൂടെ അര്‍ഹരായ മത്സരാര്‍ഥികള്‍ക്ക് കൂടുതൽ അവസരങ്ങള്‍ നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മാറ്റംവരുത്തിയ പ്രൈസ് സ്ട്രക്ചര്‍ അനുസരിച്ച് മഹ്സൂസ് വീക്കിലി പ്രൈസുകളിൽ മാറ്റം വന്നു. പക്ഷേ, പങ്കെടുക്കാനുള്ള നിയമങ്ങള്‍ മാറിയിട്ടില്ല. 

35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും  20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

119-ാമത് നറുക്കെടുപ്പിൽ 25 പേര്‍ അഞ്ചിൽ നാലക്കങ്ങള്‍ തുല്യമാക്കി. രണ്ടാം സമ്മാനമായ AED 200,000 ഇവര്‍ പങ്കിട്ടു. ഓരോരുത്തര്‍ക്കും AED 8,000 വീതം ലഭിക്കും. അഞ്ചിൽ മൂന്ന് അക്കങ്ങള്‍ ഒരുപോലെയായ 1,030 പേര്‍ക്ക് AED 250 വീതം ലഭിച്ചു.

മഹ്സൂസ് എന്ന വാക്കിന് അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ഇതോടൊപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം