ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published : Oct 05, 2019, 12:00 AM IST
ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Synopsis

പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷേമ അപദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ വിശദീകരിച്ചു വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ലോക കേരളകേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദുബായ്: പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.  ഇന്ത്യന്‍ അക്കാദമിസ്കൂളില്‍ എമിറേറ്റിലെ സാധാരണക്കാരായ പ്രവാസി മലയാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം

പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷേമ അപദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ വിശദീകരിച്ചു വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ലോക കേരളകേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇതുവഴി പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കും. നിയമകുരുക്കില്‍പെടുന്ന പ്രവാസികളെ സഹായിക്കാന്‍ അതാതു രാജ്യങ്ങളില്‍ മലയാളികളായ അഭിഭാഷകരുടെ സേവനം സര്‍ക്കാര്‍ ഉറപ്പുവരുത്തും. 

റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാലുടന്‍ കേരള ബാങ്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കി നോർക്ക റൂട്ട് മുഖേന നിരവധി പുതിയ ആശയങ്ങൾ നടപ്പാക്കി വരികയാണ് . മലയാളിയുടെ ഗൾഫിലെ തെഴിൽ വൈദഗ്ധ്യം കേരളം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞു . പ്രവാസികളുടെ വിമായ യാത്ര പ്രശ്നം കേന്ദ്ര സര്കരിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും . 

ക്രിസ്തുമസ് അവധി കാലത്ത് ഗൾഫ് നിന്ന് കേരളത്തിലെക്ക് പ്രത്യേക വിമാനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായി ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ വിഷന്‍ കേരള 2018 എന്ന പേരില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ എമിറേറ്റിലെ സാധാരണക്കാരായ പ്രവാസി മലയാളികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ