
ബിഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ മനു മോഹനൻ. ബഹ്റൈനിൽ ജോലിനോക്കുന്ന മനു, ആറ് വർഷമായി ബിഗ് ടിക്കറ്റ് മുടങ്ങാതെ കളിക്കാറുണ്ട്. 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. ബൈ 2 ഗെറ്റ് 1 ഫ്രീ ഓഫറിൽ വാങ്ങിയ ടിക്കറ്റിലാണ് വിജയം.
"എനിക്കും കുടുംബത്തിനും ഈ വിജയം വലുതാണ്. ഒരു സ്വപ്നം യാഥാർത്ഥ്യമായി." മനു പറയുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടതെന്ന് മനു പറഞ്ഞു. ഗ്രാൻഡ് പ്രൈസ് നേടുക എന്ന സ്വപ്നത്തോടെ ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങി. ഇനിയും റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമെന്ന് മനു പറയുന്നു.
ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ