തിരികെ വരുന്ന പ്രവാസികളിൽ സാമ്പത്തികപ്രയാസമുള്ളവർക്ക് സഹായധനം നൽകുമെന്ന് ധനമന്ത്രി

By Web TeamFirst Published May 5, 2020, 4:09 PM IST
Highlights

സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

തിരുവനന്തപുരം: തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മടങ്ങി വരുന്ന പ്രവാസികളിൽ സാമ്പത്തിക പ്രയാസം നേരിടുന്നവരുണ്ടെങ്കിൽ അവർക്ക് സർക്കാർ സാമ്പത്തികസഹായം നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മടങ്ങി വരുന്ന പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറൻ്റൈൻ കാലയളവിൽ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രവാസികളോട് കേന്ദ്രസർക്കാരിനുള്ള മനോഭാവമല്ല സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്നും ഐസക് കൂട്ടിച്ചേർത്തു. 

സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ആദ്യത്തെ നൂറ് ടിക്കറ്റുകൾ ഏജൻസികൾക്ക് വായ്പയായി നൽകും. ജൂൺ ഒന്നിനായിരിക്കും ആദ്യത്തെ നറുക്കെടുപ്പ് നടക്കുകയെന്നും ധനമന്ത്രി അറിയിച്ചു. 

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം ആയിരം കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. അഞ്ഞൂറ് കോടിയുടെ രണ്ട് വായ്പകളാണ് അഞ്ചര ശതമാനം പലിശക്കും ആറര ശതമാനം പലിശക്കും എടുത്തത്. കടപത്രലേലത്തിലൂടെയാണ് വായ്പ എടുത്തതെന്നും ധനമന്ത്രി വിശദീകരിച്ചു. 

click me!