
ദമ്മാം: കാറോടിച്ചുപോകുമ്പോൾ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി പ്രവാസി ദമ്മാമിൽ മരിച്ചു. ബാഡ്മിൻറൺ കളിക്കാരനായ പാലക്കാട് സ്വദേശി സജ്ഞയ് മേനോൻ (48) ആണ് മരിച്ചത്. സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് പോകും വഴിയായിരുന്നു സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ ക്ലിനിക്കിലെത്തുകയും അവിടെ നിന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിൽ ഗവൺമെൻറ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ദമ്മാദിലെ ഗ്ലോബൽ ലോജിസ്റ്റിക് കമ്പനിയിലായിരുന്നു ജോലി. ഒബറോൺ ബാഡ്മിൻറൺ ക്ലബ്ബ് അംഗമാണ്. ദമ്മാമിലും റിയാദിലുമായി നിരവധി പേർക്ക് വയലിൻ പരിശീലനം നൽകിയിരുന്നു. സുജലയാണ് ഭാര്യ. സേതുലക്ഷ്മി, മാധവൻ എന്നിവർ മക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam