
അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബുദാബിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്‍റായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനന്‍(58), സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റ് അസിസ്റ്റന്റായിരുന്ന ഭാര്യ മിനിജ(53) എന്നവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അബുദാബി മദീന സായിദിലെ ഫ്ലാറ്റിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബെംഗളൂരുവില്‍ എഞ്ചിനീയായി ജോലി ചെയ്യുന്ന ഏക മകന്‍ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. സുഹൃത്തുക്കളും പരിചയക്കാരും ശ്രമിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ അബുദാബി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്ലാറ്റിന്‍റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ സിദ്ധാര്‍ത്ഥന്റെ മകനാണ് ജനാര്‍ദ്ദനന്‍. മാതാവ്: സരസ. മിനിജയുടെ പിതാവ്: കെ ടി ഭാസ്‌കരന്‍. മാതാവ്: ശശികല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam