റിയാദില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jun 15, 2020, 11:29 PM IST
Highlights

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മന്‍സിലില്‍ അന്‍സാര്‍ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്. ഒരാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മന്‍സിലില്‍ അന്‍സാര്‍ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്. ഒരാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കടുത്തതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഘടിപ്പിക്കാനൊരുങ്ങവേ ഹൃദയാഘാതമുണ്ടായാണ് മരണം. 

പരേതനായ അബ്ദുല്‍ അസീസിന്റെയും കരുകോണ്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അറബിക് അധ്യാപിക ആരിഫ ബീവിയുടേയും മകനാണ്. ഭാര്യ: ഷെമി അന്‍സാര്‍. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: ലുബ്‌ന, അനസ്. ഇളയകുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസമേ ആയുള്ളു. കുഞ്ഞിനെ കാണാനായി മാര്‍ച്ചില്‍ നാട്ടില്‍ വരാനിരുന്നപ്പോഴാണ് അന്താരാഷ്ട്ര വിമാനസര്‍വിസുകള്‍ നിര്‍ത്തിയത്.

click me!