
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂനിറ്റ് അംഗവുമായ രാമചന്ദ്രൻ ആചാരി (63) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. 25 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു.
കൊവിഡ് ബാധയെ തുടർന്ന് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, ഷിനി. മരുമകൻ: അഭിലാഷ്. മരണാനന്തര നടപടിക്രങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിൽ പൂർത്തിയാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam