അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

Published : Jul 18, 2020, 06:56 PM IST
അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

Synopsis

വെള്ളിയാഴ്ച വൈകുന്നേരം റിയാദ് തഖസൂസിയയിലുള്ള സുലൈമാൻ ഹബീബ് ആശുപത്രിയിലായിരുന്നു മരണം​. മൂന്നാഴ്ചയിലധികമായി ഇവിടെ ചികിത്സയിലായിരുന്നു. 

റിയാദ്​: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കാസർകോട്, വിദ്യാനഗർ, കോപ സ്വദേശി അബ്ബാസ് അബ്‍ദുല്ല (52) ആണ് വെള്ളിയാഴ്ച വൈകുന്നേരം റിയാദ് തഖസൂസിയയിലുള്ള സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്​. മൂന്നാഴ്ചയിലധികമായി ഇവിടെ ചികിത്സയിലായിരുന്നു. 

ഭാര്യ: ചേരങ്കൈ സ്വദേശി ആയിഷത്ത് മിസ്‍രിയ. മക്കൾ: മുഹമ്മദ് അബ്റാസ്, അഫ്നാസ് ഹുസൈൻ, സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്​, മുജീബുറഹ്‍മാൻ, അഹമ്മദ് കബീർ, അസ്മ, ഖദീജ, സക്കീന, സുഹ്റാബി. ഖബറടക്ക നടപടികളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഇംഷാദ് മങ്കട, റാഫി കൂട്ടായി, ജാസിം കടുംമ്പാർ എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ