
റിയാദ്: ശ്വാസ തടസ്സത്തെത്തുടർന്ന് ദിവസങ്ങളായി സൗദി അറേബ്യയിലെ ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട, അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) ആണ് മരിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രോഗം കലശലാവുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം. സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള പ്രമുഖ കമ്പനിയിൽ 25 വർഷമായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: അനിത. മക്കൾ: ഹരിത, ഹേമന്ത്.
പ്രവാസി മലയാളി ആരോഗ്യ പ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam