കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു

Published : Jun 17, 2020, 05:14 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി  റിയാദില്‍ മരിച്ചു

Synopsis

കൊവിഡ് സ്ഥിരീകരിച്ചു 10 ദിവസമായി ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.  

വള്ളികുന്നം: കൊവിഡ് സ്ഥിരീകരിച്ചു 10 ദിവസമായി ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. വള്ളിക്കുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന്‍ മനോജ് (40) ആണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലാണെന്നാണ് മനോജ് വീട്ടില്‍ അറിയിച്ചിരുന്നത്.

തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ച് അസുഖം കുറവുള്ളതായും അറിയിച്ചിരുന്നു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണവിവരം മനോജ് ജോലി ചെയ്തിരുന്ന കമ്പനി അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. 

പത്ത് ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ മനോജിനു കൊവിഡ്  പോസിറ്റീവായിരുന്നെന്നും രണ്ടാമത്തെ പരിശോധനാ ദിവസമാണ് മരണം സംഭവിച്ചതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ പരിശോധനയ്ക്കായി സ്രവം എടുത്തിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു