കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Published : May 25, 2020, 09:47 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

ഏതാനും ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങര പുള്ളിമാന്‍ ജങ്ഷന്‍ ഷാന്‍  മനസിലില്‍ പരേതനായ ഇബ്രാഹിം കുട്ടിയുടെയും സീനത്ത് ബീവിയുടെയും മകന്‍ ഷാനവാസ് (32) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്.

ഏതാനും ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് കഴിച്ച് ക്യാമ്പിലെ താമസ സ്ഥലത്ത് വിശ്രമത്തില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം പനിയും ശ്വാസതടസ്സവും കലാശാലവുകയും ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി മരിച്ചു.

എട്ടു വര്‍ഷമായി ജുബൈലിലെ നാസ്ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ കോഓഡിനേറ്റര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍പോയി വന്നത്. ഭാര്യ: നിസാന. സഹോദരി: ഷാനി. പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം കോ-ഓഡിനേറ്റര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ആരംഭിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡ്, പരിശോധനയിൽ കണ്ടെത്തിയത് അത്യാധുനിക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി, വൻ ലഹരിമരുന്ന് ശേഖരം
കാർ ഓഫ് ചെയ്യാതെ കടയിൽ പോയി, നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോൾ വണ്ടിയില്ല, നിർണായകമായി സിസിടിവി ദൃശ്യം, സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ