ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Aug 28, 2020, 11:18 PM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

11 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്.

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശി ഇയ്യാക്കുട്ടി ശബീര്‍(40)ആണ് ജിദ്ദയില്‍ മരിച്ചത്. ഹസന്‍ നജീബ് ഫിര്‍ഔന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

11 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ജിദ്ദയില്‍ മുസ്‍രിഫയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: മൈമൂനത്ത്. ഭാര്യ: ഷഫീന, മക്കള്‍: സഫാസ് അമന്‍, സബ, ആമിന.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ