പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jul 9, 2021, 12:59 PM IST
Highlights

കഴിഞ്ഞ 35 വര്‍ഷമായി ജേര്‍ദയിലെ ഒമാന്‍ ഓയില്‍ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര, കുന്നിക്കോട് മേലില സ്വദേശി പരേതനായ പുവക്കാട് വീട്ടില്‍ ഗീവര്‍ഗീസ് മകന്‍ എം. ബേബിക്കുട്ടി (61)ആണ് ഒമാനിലെ  ഇബ്ര-ജര്‍ദയില്‍ ഇന്ന് (08:07:2021) രാവിലെ മരിച്ചത്.

കഴിഞ്ഞ 35 വര്‍ഷമായി ജേര്‍ദയിലെ ഒമാന്‍ ഓയില്‍ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട് മസ്‌കറ്റില്‍ നടത്തും. ഭാര്യ: അനിജ, മക്കള്‍: ജബിനി, അബിന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!