കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Published : Jun 23, 2020, 10:05 PM ISTUpdated : Jun 23, 2020, 10:30 PM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Synopsis

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസമായി അൽ കോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റിയാദ്:- കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയത്താണ്  (65) അൽകോബാറിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 27 വർഷമായി ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസമായി അൽ കോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസ തടസ്സം ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് പോകും വഴിയിൽ വെച്ച് തന്നെ മരിച്ചു. കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഷീല. മക്കൾ: ഐശ്വര്യ, അശ്വിൻ. 

സൗദിയിൽ കൊവിഡ് ബാധിച്ച് 39 മരണം; 3139 പേര്‍ക്ക് കൂടി രോഗം


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചതായി അറിയിപ്പ്
ടിക്കറ്റ് തുക 15 ദിവസത്തിനകം റീഫണ്ട് ചെയ്യണം; വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ