ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jun 11, 2020, 10:43 AM IST
Highlights

റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കണ്ണൂർ സ്വദേശിയാണ് മരിച്ചത്. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മലയാളി മരിച്ചു.റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കണ്ണൂർ ചാലാട് സ്വദേശി ചാക്കട്ടിൽ ഹൗസിൽ സജീവൻ പൊന്നമ്പത്ത് (55) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.  

അച്ഛൻ: നാരായണൻ, അമ്മ: വസുമതി, ഭാര്യ: റീന സജീവൻ. മക്കൾ: റീമ സജീവൻ, രാഹുൽ സജീവൻ, സൗരവ് സജീവൻ. അനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ഷറഫ് പുളിക്കലും രംഗത്തുണ്ട്. 

മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

click me!