
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍ എസ് കിരണ്‍(33) ആണ് നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുകിരണ്‍. ജോലി ആവശ്യാര്‍ത്ഥം കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് വാഹനാപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഭാര്യ കണ്ണൂർ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകൾ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട മകൾ തൻമയയെ ബന്ധുക്കൾക്ക് കൈമാറി.
ഒമാനില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് ബാധിച്ച് മരണങ്ങളില്ല
ഒമാനില്‍ കൊവിഡ് കേസുകള്‍ ക്രമാനുഗതമായി കുറയുന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. റോയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. ഒമാനില്‍ കൊവിഡ് പരിചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ആശുപത്രിയാണിത്. അവസാന രോഗിയെ ബുധനാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam