പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

By Web TeamFirst Published Aug 19, 2021, 11:54 AM IST
Highlights

മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയായ ഷാജഹാന്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

റിയാദ്: മലയാളിയെ റിയാദിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ഷാജഹാനെ (53) ആണ് റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗമായ നസീമിലുള്ള മുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. 

മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയായ ഷാജഹാന്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. ഒറ്റക്ക് താമസിക്കുകയായിരുന്ന ഷാജഹാന്റെ മരണവിവരം ആരും അറിഞ്ഞിരുന്നില്ല. ആളേ കുറിച്ചു വിവരമില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്കു ശേഷം  സുഹൃത്തുക്കള്‍ അന്വേഷിച്ചു താമസസ്ഥലത്തു ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പിതാവ്: അബ്ദുല്‍ സത്താര്‍. മാതാവ്: ജമീല ബീവി. ഭാര്യ: നസീമ ബീവി. മക്കള്‍: ഷഹാന, ഷാഹിന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!