
ഷാർജ : മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിൽ (33) നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam