രോഗബാധിതനായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Nov 12, 2020, 4:34 PM IST
Highlights

അര്‍ബുദബാധയെ തുടര്‍ന്ന് ഒക്ടോബര്‍ 10ന് റിയാദ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ 20 ദിവസം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം ഒക്ടോബര്‍ അവസാനം നാട്ടില്‍ കൊണ്ടുപോയി.

റിയാദ്: അസുഖ ബാധിതനായി കൂടുതല്‍ ചികിത്സയ്ക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം സ്വദേശി നൊട്ടമ്പാട്ട് ഹൗസില്‍ അബ്ദുല്‍ റഷീദ് (39) ആണ് ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. റിയാദിലെ സഫാമക്ക പോളിക്ലിനിക്കില്‍ 10 വര്‍ഷമായി ജീവനക്കാരനായിരുന്നു.

അര്‍ബുദബാധയെ തുടര്‍ന്ന് ഒക്ടോബര്‍ 10ന് റിയാദ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ 20 ദിവസം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം ഒക്ടോബര്‍ അവസാനം നാട്ടില്‍ കൊണ്ടുപോയി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് ദിവസമായി അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹംസയാണ് പിതാവ്. മാതാവ് പരേതയായ സുലൈഖ. ഭാര്യ: ഹാജറ, മക്കള്‍: ഇസ്മാഈല്‍, ഖദീജ, ഇബ്രാഹിം, സാബിത്. സഹോദരങ്ങള്‍: ഫൈസല്‍, ഫൗസിയ, ഹസീന, നസീറ.
 

click me!