പ്രവാസി മലയാളി അധ്യാപിക യുഎഇയില്‍ മരിച്ചു

Published : Mar 10, 2021, 03:34 PM IST
പ്രവാസി മലയാളി അധ്യാപിക യുഎഇയില്‍ മരിച്ചു

Synopsis

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ ജസീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ അധ്യാപികയും സയന്‍സ് വിഭാഗം മേധാവിയുമായ മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി ജസീന സാലിഹ്(34)ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ ജസീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയെങ്കിലും ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. നാലരമാസം ഗര്‍ഭിണിയായിരുന്നു. 2019ലെ യുഎഇ നാഷണല്‍ സയന്‍സ് ഫോര്‍ ഡെവലപ്‌മെന്റ് ശാസ്ത്ര മേളയില്‍ ജസീനയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലില്‍ എത്തിയിരുന്നു. ഭര്‍ത്താവ്: കെ ബി സാലിഹ്, മക്കള്‍: മുഹമ്മദ് ഷഹ്ദാന്‍, ഇഷാന്‍ അഹ്മദ്. ഖബറടക്കം ഉമ്മുല്‍ഖുവൈനില്‍ നടന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്ക-ഇസ്രയേൽ സംയുക്ത അക്രമണം; കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു, കുവൈത്തിൽ അപകട സൈറൺ
അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി