പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published : Jun 21, 2021, 11:46 PM IST
പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Synopsis

രണ്ട് വര്‍ഷം മുമ്പ് സൗദിയിലെത്തിയ സല്‍മാന്‍ ദമ്മാം മാര്‍ക്കറ്റിലെ ഒരുറെഡിമെയ്ഡ് കടയിലെ ജീവനക്കാരനായിരുന്നു. ഈ മാസം 10ന് രാവിലെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 10 ദിവസമായി ദമ്മാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് പട്ടാമ്പി, മരുതുര്‍ സ്വദേശി അനിക്കലിങ്കല്‍ വീട്ടില്‍ സലാം - ഹഫ്‌സ ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (24) ആണ് മരിച്ചത്.

രണ്ട് വര്‍ഷം മുമ്പ് സൗദിയിലെത്തിയ സല്‍മാന്‍ ദമ്മാം മാര്‍ക്കറ്റിലെ ഒരുറെഡിമെയ്ഡ് കടയിലെ ജീവനക്കാരനായിരുന്നു. ഈ മാസം 10ന് രാവിലെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സല്‍മാന്‍ ഫാരിസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം ദമ്മാമില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആക്രമണം 85 ശതമാനവും ലക്ഷ്യമിട്ടത് ഗൾഫ് രാജ്യങ്ങളെ, ഇറാനെതിരായ സൈനിക നീക്കത്തിനില്ലെന്ന് ജിസിസി യോഗം
ജെഇഇ പരീക്ഷ; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ, ബഹ്റൈന്‍റെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്ന ആവശ്യം ശക്തമാകുന്നു