കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Published : May 03, 2020, 09:25 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Synopsis

നില വഷളായതോടെ കഴിഞ്ഞ ദിവസം തീവ്രപരിപചരണ വിഭാഗത്തിലേക്ക് മാറ്റുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു. നാല് മാസം മുമ്പ് നാട്ടില്‍ പോയി വന്ന അദ്ദേഹം കുടുംബ സമേതമാണ് അബുദാബിയില്‍ താമസിച്ചിരുന്നത്. 

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരൂർ കൈനിക്കര സ്വദേശി മേലേതിൽ അഷ്റഫാണ് (50) അബുദാബിയില്‍ മരിച്ചത്. അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്ന അദ്ദേഹത്തെ കടുത്ത പനിയെ തുടര്‍ന്ന്  കഴിഞ്ഞ ആഴ്ചയാണ് മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നില വഷളായതോടെ കഴിഞ്ഞ ദിവസം തീവ്രപരിപചരണ വിഭാഗത്തിലേക്ക് മാറ്റുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു. നാല് മാസം മുമ്പ് നാട്ടില്‍ പോയി വന്ന അദ്ദേഹം കുടുംബ സമേതമാണ് അബുദാബിയില്‍ താമസിച്ചിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി അബുദാബിയില്‍ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ സക്കീന, മക്കള്‍ അന്‍സിഫ, ഹസീന, തെസ്‍നി, മുഹമ്മദ് ആഷിഖ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ നിര്യാതനായി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000ത്തിലേറെ പ്രവാസികൾ പിടിയിൽ, കർശന പരിശോധന തുടരുന്നു, സഹായം നൽകിയതിന്11 പേർക്കെതിരെ കേസ്