
റിയാദ്: സൗദി അറേബ്യയിൽ പ്രവാസിയായിരിക്കെ അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങിയ മലയാളി നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി അടയ്‍ക്കാപുത്തൂർ ‘വരദ’യിൽ രവിമേനോൻ തോട്ടപ്പാല (64) ആണ് തിങ്കളാഴ്‍ച പുലർച്ചെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
റിയാദിലും ജുബൈലിലും വ്യവസായ രംഗത്ത് ഏറെക്കാലം പ്രവർത്തിച്ചിരുന്ന അദ്ദേഹം അസുഖ ബാധയെ തുടർന്ന് ഏതാനും വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം പാലക്കാട് ക്രിമിറ്റോറിയത്തിൽ സംസ്‍കരിച്ചു. ഭാര്യ: സുധ രവി മേനോൻ. മക്കൾ: എൻജി. ദീപക് രവിമേനോൻ, ദിലീപ് രവിമേനോൻ (ഇരുവരും ജുബൈൽ, സൗദി അറേബ്യ). മരുമക്കൾ: ഡോ. അനീഖ രഞ്‍ജൻ കുമാർ (ഇ.എൻ.ടി സ്‍പെഷ്യലിസ്‍റ്റ്), നന്ദന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam