യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Published : Apr 24, 2020, 09:36 AM ISTUpdated : Apr 24, 2020, 10:27 AM IST
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Synopsis

ദുബായ് പോലീസ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

അബുദാബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബായില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ [65] ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.

കൊവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ദുബായ് പൊലീസിലെ മെക്കാനിക്കല്‍  മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്‍, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, ഇറാനെതിരായ സൈനിക നടപടിയ്ക്ക് പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം
ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ