ദുബായിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Published : Mar 06, 2020, 05:24 PM IST
ദുബായിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Synopsis

ദുബായ് ഫിഷ് മാർകറ്റിൽ നിന്ന് അബുദാബിയിലേക്ക് പോകവേയായിരുന്നു അപകടത്തിൽപ്പെട്ടത്. 

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ഇരുമ്പുഴി പറമ്പൻ  ഭഗവതി പറമ്പത്ത് മുഹമ്മദ്‌ സവാദ് (29)ആണ് മരിച്ചത്. ദുബായ് ഫിഷ് മാർകറ്റിൽ നിന്ന് അബുദാബിയിലേക്ക് പോകവേയായിരുന്നു അപകടത്തിൽപ്പെട്ടത്. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്‌റഫ്‌ താമരശ്ശേരി,  നസീർ വാടാനപ്പള്ളി എന്നിവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം