പ്രവാസി മലയാളി ശ്വാസതടസം മൂലം മരണപ്പെട്ടു

By Web TeamFirst Published Jul 13, 2021, 5:14 PM IST
Highlights

സുവൈഖ് ഖദറയിൽ നുബ്ര പെട്രോൾ പമ്പിനടുത്ത് നട്ട്സ് ആന്റ് സ്വീറ്റ് ഷോപ്പ് നടത്തിവരുകയായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് സോഹാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി യുവാവ് ശ്വാസതടസം മൂലം മരണപ്പെട്ടു. മലപ്പുറം പൊന്നാനി സ്വദേശി അലികുട്ടി  മകൻ മുജീബ് ടി.പി (46) ആണ് ശ്വാസതടസം കാരണം സോഹാറിൽ മരണപ്പെട്ടത്. സുവൈഖ് ഖദറയിൽ നുബ്ര പെട്രോൾ പമ്പിനടുത്ത് നട്ട്സ് ആന്റ് സ്വീറ്റ് ഷോപ്പ് നടത്തിവരുകയായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് സോഹാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: മഞ്ചേരി സ്വദേശിനി ഹസീന. മക്കൾ: ഷഹാന ഷെറിൻ, ഷഹല പർവ്വിൻ, ഹന്ന സുൽത്താന, ഹിന ഫാത്തിമ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!