പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 08, 2020, 07:55 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

30 വർഷമായി റിയാദിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മരുമക്കളും അടങ്ങുന്ന കുടുംബവും റിയാദിലുണ്ട്. 25 വർഷമായി സ്വകാര്യ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി ഷാ മൻസിലിൽ ഹുസൈൻ (58) ആണ് ശനിയാഴ്ച വൈകുന്നേരം മരിച്ചത്. ബത്ഹയ്ക്ക് സമീപം ഓൾഡ് സനാഇയയിലെ ഫ്ലാറ്റിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. 

മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. 30 വർഷമായി റിയാദിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മരുമക്കളും അടങ്ങുന്ന കുടുംബവും റിയാദിലുണ്ട്. 25 വർഷമായി സ്വകാര്യ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: റാഹില ബീവി. മക്കൾ: ഹംസകുഞ്ഞ്, അനസ്, ജുനൈദ. മരുമക്കൾ: റൂബിന, റംസീന, നിയാസ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി