പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Jul 11, 2020, 8:34 PM IST
Highlights

പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മയിൽ മരിച്ചത്. 

റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മയിൽ മരിച്ചത്. റൂമ മുനിസിപ്പാലിറ്റിയിൽ (ബലദിയ) ജീവനക്കാരനായിരുന്നു. 

പിതാവ്: പരേതനായ കുഞ്ഞാലൻ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: മൈലാടിക്കുന്നത്ത് മണാട്ടിൽ ആയിഷ കുറുക്കോൾ, മക്കൾ: മുഹമ്മദ്, ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്നീദ്. മരുമകൻ: കള്ളിയാട്ട് കോഴിശേരി അഷ്റഫ് ഓമച്ചപുഴ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, ശറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

click me!