
റിയാദ്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ചീരുവീട്ടിൽ കോലശ്ശേരി മുഹമ്മദ് സലിം (66) ആണ് യാംബുവിൽ മരിച്ചത്. കൊവിഡ് പോസിറ്റീവ് ആയി നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രോഗമുക്തനായി കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. ജിദ്ദയിൽ പ്രവാസം ആരംഭിച്ച ഇദ്ദേഹം പിന്നീട് യാംബുവിലെ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ യാൻപെറ്റിൽ 20 വർഷം ജോലി ചെയ്തിരുന്നു. ശേഷം ‘നാറ്റ്പെറ്റ്’ പെട്രോ കെമിക്കൽ കമ്പനിയിൽ പർച്ചേസിങ് വിഭാഗത്തിൽ 12 വർഷമായി സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.
കോഴിക്കോട് റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആയിരുന്ന പരേതനായ സി.കെ. മൊയ്‌തീൻ കോയയാണ് പിതാവ്. മാതാവ്: ബീവി, ഭാര്യ: ഫൗസിയ. യാംബു നാറ്റ്പെറ്റ് കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാംകുളം ‘നെസ്റ്റി’ൽ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവർ മക്കളാണ്. മരുമകൾ: നിനു. സഹോദരങ്ങൾ: നസീം, റസിയ, മുംതാസ്, സറീന, ജാസ്മിൻ, തസ്‌നീം, സുഹാദ്. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam