കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published May 29, 2020, 7:46 PM IST
Highlights

റിയാദിലുള്ള മകൻ ഷൗക്കത്തിന് സമ്പൂർണ ലോക്ക് ഡൗൺ കാരണം  ആശുപത്രിയിലെത്താൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗൺ അവസാനിച്ച വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈദുൽ ഫിത്വ്ർ ദിനമായ ഞായറാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. റിയാദിലുള്ള മകൻ ഷൗക്കത്തിന് സമ്പൂർണ ലോക്ക് ഡൗൺ കാരണം  ആശുപത്രിയിലെത്താൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗൺ അവസാനിച്ച വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.

12 വർഷമായി റിയാദിലുള്ള ബഷീർ മലസിലെ ഒരു ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. റിയാദിലുള്ള മകൻ ഷൗക്കത്തിന കൂടാതെ ഷബ്‌ന എന്ന മകൾ കൂടിയുണ്ട്. സന്ദർശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മൃതദേഹം കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ.

click me!