നാട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Published : May 10, 2020, 08:54 AM ISTUpdated : May 10, 2020, 09:10 AM IST
നാട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Synopsis

വെള്ളിയാഴ്ച രാത്രി നമസ്‌കാരത്തിന് ശേഷം ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ശാരീരികമായ വൈഷമ്യങ്ങളെ കുറിച്ച് ഭാര്യയോട്  പറഞ്ഞയുടനെ ഫോണ്‍ നിശ്ചലമായി.

റിയാദ്: നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.  

 വെള്ളിയാഴ്ച രാത്രി നമസ്‌കാരത്തിന് ശേഷം ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ശാരീരികമായ വൈഷമ്യങ്ങളെ കുറിച്ച് ഭാര്യയോട്  പറഞ്ഞയുടനെ ഫോണ്‍ നിശ്ചലമായി. തുടര്‍ന്ന് ഭാര്യ ദമ്മാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു.  അവര്‍ വന്നുനോക്കിയപ്പോള്‍ ഷോപ്പിനുള്ളില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരീതിന്റെയും  ഐഷാ കുഞ്ഞുബീവി ജാെന്റയും മകനാണ്. ഭാര്യ: റിന്‍ഷാ മോള്‍. ഏകമകള്‍, നിഹാല. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍  വി-ങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു