അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു

By Web TeamFirst Published Feb 22, 2021, 10:41 AM IST
Highlights

വളരെയേറെ കാലം പ്രവാസിയായി സൗദിയിലെ ദമ്മാമിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയി അവിടെ വെച്ച് കൊവിഡ് ബാധിക്കുകയും മഞ്ചേരി മെഡിക്കൽ കോളജിൽ അന്ത്യം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാം കെ.എം.സി.സി വേങ്ങര മണ്ഡലം പ്രവർത്തകനായ അഞ്ചുകണ്ടത്തിൽ അബ്ദുൽ ഹമീദ് എന്ന ബാവ മഞ്ചേരി (56) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വേങ്ങര മണ്ഡലം വലിയോറ മുതലമാട് സ്വദേശിയാണ്. 

വളരെയേറെ കാലം പ്രവാസിയായി സൗദിയിലെ ദമ്മാമിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയി അവിടെ വെച്ച് കൊവിഡ് ബാധിക്കുകയും മഞ്ചേരി മെഡിക്കൽ കോളജിൽ അന്ത്യം സംഭവിക്കുകയും ചെയ്യുകയായിരുന്നു. നാട്ടിലും മുസ്‍ലിം ലീഗിന്റെറ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബാവയുടെ നിയോഗം ദമ്മാമിലെ മലയാളി സമൂഹത്തെ വേദനിപ്പിക്കുന്ന വാർത്തയായി. ദമ്മാമിൽ വേങ്ങര മണ്ഡലം കെ.എം.സി.സി, മലപ്പുറം ജില്ല കെ.എം.സി.സി, മറ്റു കെ.എം.സി.സി പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: സൈനബ, മക്കൾ: സുഫീക്കർ അലി, മർസൂഖ്, ജാസിറ, സഫീറ, മരുമക്കൾ: മുഹ്സിന, തസ്‌നി.

click me!