
റിയാദ്: വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയായി റിയാദിലെ പ്രവാസി സമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ സ്വദേശി മാത്യു ജേക്കബ് (പ്രിൻസ്, 61) ഹൃദയാഘാതം മൂലം നിര്യാതനായി. വ്യാഴാഴ്ച പുലർച്ചെ 12.40ന് റിയാദിലെ ഡോ. സുലൈമാൻ അൽഹബീബ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
കുട്ടനാട് പുളിങ്കുന്ന് വാച്ചാപറമ്പിൽ പാറശ്ശേരിൽ കുടുംബാംഗമായ മാത്യൂ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 30 വർഷമായി റിയാദിലുള്ള അദ്ദേഹം ബിദായ ഹൗസ് ഫിനാൻസ് എന്ന കമ്പനിയിൽ അക്കൗണ്ട് മാനേജർ ആയിരുന്നു. മല്ലപ്പള്ളി സ്വദേശി റാണി മാത്യു ഭാര്യ. മക്കൾ: അങ്കിത് മാത്യു, അബിദ് മാത്യു, അമറിത് മാത്യു, ആൻമേരി മാത്യു. മരുമകൾ: ശ്രുതി.
റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാടിന്‍റെ സ്ഥാപക അംഗവും ഭാരവാഹിയുമായിരുന്നു. കുട്ടനാട് അസോസിയേഷൻറെ രക്ഷാധികാരി പദവിയും വഹിച്ചിരുന്നു. റിയാദിൽ വ്യാപകമായ സൗഹൃദവലയവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam