ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : May 10, 2020, 10:32 PM IST
ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അല്‍ഐന്‍ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അബുദാബി: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കാസര്‍കോട്, തൃക്കരിപ്പൂര്‍ സ്വദേശി കെ.പി കുഞ്ഞുമൊയ്തീന്‍ (51) ആണ് മരിച്ചത്. മുസഫയിലെ സാലിം റാഷിദ് അല്‍ ഖുബൈസി എസ്റ്റാബ്ലിഷ്‍മെന്റില്‍ ഹൈഡ്രോളിക്സ് ടെക്നീഷ്യനായിരുന്നു.

മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അല്‍ഐന്‍ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് പരിശോധയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം അല്‍ഐനില്‍ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം, വിസ പുതുക്കി നൽകുന്നതായി റിപ്പോർട്ടുകൾ
കുവൈത്തിൽ ഇ-ലേണിംഗ് നിർത്തിയോ? പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം