പനി ബാധിച്ച്​ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jul 10, 2020, 08:00 PM IST
പനി ബാധിച്ച്​ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

കൊവിഡ് ലക്ഷണ​ങ്ങളോടെ റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. 

റിയാദ്​: പനി ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട്​, വല്ലപ്പുഴ സ്വദേശി തെങ്ങുംവളപ്പ് മലയരികിലെ കാളപറമ്പിൽ യൂസുഫ് (50) ആണ് മരിച്ചത്. കൊവിഡ് ലക്ഷണ​ങ്ങളോടെ റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. 

പരേതരായ മുഹമ്മദ് കുട്ടിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: ബുഷ്റ. മക്കൾ: സ്വാലിഹ്, മുർഷിദ. മരുമകൻ: സ്വാലിഹ്. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അഷ്റഫ് മണ്ണാർക്കാട് എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊള്ളുന്ന വേനൽച്ചൂടിൽ സഞ്ചാരികളുടെ മനസ്സുകവർന്ന് സൗദി നജ്‌റാനിലെ ഹറസ് താഴ്വര
ഒരാഴ്ചയ്ക്കിടെ 14,260 പ്രവാസികൾ സൗദിയിൽ പിടിയിൽ; താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധന