പ്രവാസി മലയാളി യുവാവ് ജോലിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു

By Web TeamFirst Published Sep 12, 2020, 11:27 PM IST
Highlights

സാംത ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കും. നിയമ നടപടിക്രമങ്ങൾ റഷീദ്, ഷൗക്കത്ത്, അഫ്സൽ, മുനീർ ഹുദവി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

റിയാദ്​: ജിസാനിൽ നിന്ന് 80 കിലോമീറ്റർ അകലെ സാംതയിൽ മലപ്പുറം സ്വദേശി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം കോട്ടപ്പടി കിഴക്കേതല സ്വദേശി കക്കേങ്ങൽ അഷ്‌റഫ്‌ (38) ആണ് മരിച്ചത്. ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സാംത ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കും. നിയമ നടപടിക്രമങ്ങൾ റഷീദ്, ഷൗക്കത്ത്, അഫ്സൽ, മുനീർ ഹുദവി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പിതാവ്: പരേതനായ കക്കേങ്ങൽ അബ്ദു, മാതാവ്: പാത്തുമ്മു ചാലാട്ടിൽ, ഭാര്യ: സുലൈഖ, മക്കൾ: അസ്മൽ, അസ്‌വ, അഫ്‌നാൻ, സഹോദരങ്ങൾ: അൻസാർ, ഹഫീഫ തസ്‌നി, നസീർ, നൗഷാദ്.

click me!