മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Sep 20, 2020, 11:44 AM IST
മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ദുബൈ ശൈഖ് പാലസിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം.

ദുബൈ: മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസാണ് (അബ്‍ദുല്‍ അജീര്‍ - 41) മരിച്ചത്. ശനിയാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം.

ദുബൈ ശൈഖ് പാലസിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ - ഫര്‍സാന, മകള്‍ - ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷം ജനുവരിയില്‍ ദുബൈയില്‍ വെച്ച് മരണപ്പെട്ടിരുന്നു. മറ്റ് സഹോദരങ്ങള്‍ - സാജിദ്, അബ്‍ദുല്‍ റഹ്‍മാന്‍, സുഫൈര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ വൻ ഭീകരവേട്ട, ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്തു
ചെറിയ പെരുന്നാൾ, പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്