
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്ക് തന്നെ. കോട്ടയം സ്വദേശി പി.ആര്‍ രതീഷ് കുമാറിനാണ് 0 ലക്ഷം ഡോളറിന്റെ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നറുക്കെടുപ്പ്. സമ്മാനവിവരം അറിയിച്ചുകൊണ്ട് രാവിലെ തന്നെ ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചു. കേട്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് രതീഷ് പറഞ്ഞു. പിന്നീട് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് നോക്കിയാണ് ഉറപ്പാക്കിയത്.
10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന രതീഷ്, കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കാറുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ അദ്ദേഹം കുടുംബസമേതം യുഎഇയില്‍ തന്നെയാണ് താമസം. സമ്മാനം കിട്ടിയ വിവരം ഭാര്യയെ വിശ്വസിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറയുന്നു. കോടീശ്വരനായെങ്കിലും തല്‍ക്കാലം മറ്റ് പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. പ്രവാസിയായിത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam