
റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ, മുല്ലക്കൽ തോണ്ടൻ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടിൽ മനോജ് കുമാർ (41) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രീസ് സിറ്റിയിലുള്ള പ്രമുഖ കമ്പനിയിലെ ഓപ്പറേറ്ററായി ജോലിചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിജയൻ പിള്ള തങ്കമണി ദമ്പതികളുടെ മകനാണ്. രമ്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam