മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു

By Web TeamFirst Published Jan 4, 2021, 6:01 PM IST
Highlights

ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വൈകിയും കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ബോധരഹിതനായി വീണു കിടക്കുന്ന നിലയിലായിരുന്നു. 

റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു. ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്താണ് (50) ഹൃദയഘാതം മൂലം മരിച്ചത്.

ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വൈകിയും കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ബോധരഹിതനായി വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

20 വർഷത്തിൽ ഏറെയായി ജുബൈലിലുള്ള ഇദ്ദേഹം അരാംകോ കമ്പനിയിൽ ഗുണമേന്മ പരിശോധനാ വിഭാഗം ഇൻസ്‌പെക്ടർ ആയിരുന്നു. ജുബൈലിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന സലീമിന്റെ മരണം പ്രവാസി മലയാളി സമൂഹത്തെ നടുക്കി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: റിനി. മക്കൾ: റിസാൽ, റാഹിൽ.

click me!