
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദി അറേബ്യയിലെ അൽഅഹ്സയിൽ മരിച്ചു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബൈജുകുമാര്‍ (48) ആണ് മരിച്ചത്. ശരീരം തളര്‍ന്ന് റൂമില്‍ ബോധമില്ലാതെ കിടന്ന ബൈജുവിനെ, സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. 28 ദിവസമായി മുബറസ് ബിന്‍ജലവി ആശുപത്രിയില്‍ തീവ്ര പരിപരിണവിഭാഗത്തില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.20ന് ആയിരുന്നു മരണം. അല്‍അഹ്‌സയില്‍ 14 വര്‍ഷത്തോളമായി പ്ലംബറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അര്‍ച്ചന എ. നായര്‍, മക്കള്‍: വൈഷ്ണവി, വൈഷ്ണവ്. നവയുഗം സാംസ്‌കാരികവേദി അല്‍അഹ്‌സ മേഖല പ്രസിഡന്റ് ഉണ്ണി മാധവെന്റ നേതൃത്വത്തില്‍ മൃതദേഹം അല്‍അഹ്‌സയില്‍ തന്നെ സംസ്‌കരിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. നവയുഗം അല്‍അഹ്‌സ ശോബാ യൂനിറ്റ് അംഗമായ ബൈജുകുമാറിന്റെ നിര്യാണത്തില്‍ കേന്ദ്രകമ്മിറ്റിയും അല്‍അഹ്‌സ മേഖല കമ്മിറ്റിയും ശോബ യൂനിറ്റ് കമ്മിറ്റിയും വിവിധ ഘടകങ്ങളും അനുശോചിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam