
റിയാദ്: പക്ഷാഘാതം വന്നത് മൂലം മൂന്നു മാസമായി സൗദി അറേബ്യയിലെ ഖോബാര്‍ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം വക്കം കരവാരം സ്വദേശികളായ നാസിം മന്‍സിലില്‍ അബ്ദുല്‍ സമദിന്റെയും ജമീല ബീവിയുടെയും മകനായ നഹാസ് (48) ആണ് മരിച്ചത്.
ഖോബാറിലെ ഒരു കടയിലെ സെയില്‍സ്മാനായി ജോലി ചെയ്യുന്ന നഹാസിന്, മൂന്ന് മാസം മുമ്പാണ് പക്ഷാഘാതം പിടിപെട്ടത്. സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കിങ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ മൂന്നുമാസമായി ചികിത്സയിലായിരുന്നു.
ഭാര്യ: റീജ. മക്കള്‍: സാറ ഷെഹ്തസര്‍, മര്‍ഹബ നഹാസ്. കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി നവയുഗം സാംസ്‌ക്കാരിക വേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍ നേതൃത്വം നല്‍കുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam