മലയാളി വനിത സൗദിയില്‍ മരിച്ചു

Published : Sep 18, 2020, 11:23 PM IST
മലയാളി വനിത സൗദിയില്‍ മരിച്ചു

Synopsis

നാല് ദിവസം മുമ്പ് അസുഖമുണ്ടാവുകയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അന്ന് തന്നെ മരണം സംഭവിച്ചു.

റിയാദ്: അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത റിയാദില്‍ നിര്യാതയായി. കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ് റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്. 

റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായ ബീന ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയത്. നാല് ദിവസം മുമ്പ് അസുഖമുണ്ടാവുകയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അന്ന് തന്നെ മരണം സംഭവിച്ചു. ഭര്‍ത്താവ് സാബുവും രണ്ട് മക്കളും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊണ്ടുപോകും. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനി സൂപ്പര്‍വൈസര്‍ സുനിതയും സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയുമാണ് പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഒമാനിൽ കനത്ത മഴ മുന്നറിയിപ്പ്, പ്രധാന റോഡ് താൽക്കാലികമായി അടച്ചു, വാഹനയാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം