ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി സമ്മാനം

Published : Apr 23, 2020, 10:06 AM ISTUpdated : Apr 23, 2020, 10:09 AM IST
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി സമ്മാനം

Synopsis

ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്‌നെയ്ക്ക് ബെന്റ്‌ലി ആഢംബര കാറും ലഭിച്ചു.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി രൂപ സമ്മാനം. പാറപ്പറമ്പില്‍ ജോര്‍ജ് വര്‍ഗീസിനാണ് 10 ലക്ഷം ഡോളര്‍(7,64,05,000 കോടി) സമ്മാനം ലഭിച്ചത്. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. എന്നാല്‍ ജോര്‍ജ് വര്‍ഗീസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു. 

നറുക്കെടുപ്പില്‍ മറ്റ് മൂന്നുപേര്‍ക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്‌നെയ്ക്ക് ബെന്റ്‌ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ