
റിയാദ്: ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്റ്റിന് സമീപമുണ്ടായ അപകടത്തില്‍ എറണാകുളം കളമശ്ശേരിയിൽ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്‍മാഈലിന്റെ മകന്‍ ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്. നഖല്‍ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനാണ്.
യുവാവ് ഓടിച്ച ട്രെയിലർ ചെക്ക് പോസ്റ്റില്‍ എണ്ണ ടാങ്കറിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു. 11മാസം മുമ്പാണ് അദ്ദേഹം സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മാഈല്‍. യാംബു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്കായി കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam